കുറ്റ്യാട്ടൂർ : കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം മുൻ വൈസ് പ്രസിഡണ്ട് ആയിരുന്ന ടി സി കുഞ്ഞിരാമൻ മാസ്റ്ററുടെ ചരമദിനാചരണം നടത്തി.വേശല ഇന്ദിര നഗറിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഡിസിസി സെക്രട്ടറി കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. സി. ബാലൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പികെ വിനോദ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, മുൻ ബ്ലോക്ക് പ്രസിഡണ്ട് വി. പത്മനാഭൻ, മണ്ഡലം സെക്രട്ടറി ഇ. തസ്ലിം, സി.വി. വിനോദ്, വി.വി. ബാബു, എ.കെ . ശശിധരൻ,പി.വി . തമ്പാൻ തുടങ്ങിയവർ സംസാരിച്ചു .

Post a Comment