VBGRAMG പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പാവന്നൂർ വാർഡിൽ ഏറ്റെടുക്കുന്ന റബ്ബർ പ്ലാൻറേഷൻ ആദ്യ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനിയർ വിശാഖ് എം.പി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. സുശീല എം.വി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ബിന്ദു പി.എം, പാവന്നൂർ വാർഡ് മെമ്പർ ശ്രീ. നാരായണൻ കെ.പി, കുറ്റ്യാട്ടൂർ കൃഷി ഓഫീസർ ശ്രീ. സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. സുധീഷ് ഇ.പി, വാർഡ് വികസന സമിതി അംഗം ശശീന്ദ്രൻ പി.വി എന്നിവർ ചടങ്ങിന് ആശംസയറിയിച്ച് സംസാരിച്ചു. ജനപ്രതിനിധികളായ കോമള പി.വി, ഇന്ദിര എം, പദ്ധതിയുടെ ഓവർസിയർ മേഘ കെ, ഭാഗ്യരാജ് പി.വി, പദ്ധതി തൊഴിലാളികൾ, പ്രവൃത്തിയുടെ ഗുണഭോക്താവ് സുമ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് നന്ദി അറിയിച്ചുകൊണ്ട് പ്രവൃത്തിയുടെ മേറ്റ് പ്രിയ പി.വി സംസാരിച്ചു.



Post a Comment