Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ പോലീസ് സ്‌റ്റേഷന് ബദല്‍ സംവിധാനത്തെ കുറിച്ച് ആലോചിക്കും: ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ.

മയ്യില്‍ പോലീസ് സ്‌റ്റേഷന് ബദല്‍ സംവിധാനത്തെ കുറിച്ച് ആലോചിക്കും: ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ.

   



  മയ്യില്‍:  16 വര്‍ഷമായി ഇടുങ്ങിയ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മയ്യില്‍ പോലീസ് സ്‌റ്റേഷന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി വരുന്നു. കെട്ടിത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് മാതൃഭൂമി നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം കനത്ത മഴയില്‍  ഭാഗിമായി തകര്‍ന്ന വീണ കെട്ടിടം സന്ദര്‍ശിച്ച്  ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ.യാണ്  ബദല്‍ സംവിധാനമെന്ന് ആശയം മുന്നോട്ടു വെച്ചത്.  പുതിയ കെട്ടിത്തിന്റെ നിര്‍മ്മാണ  പ്രവൃത്തികളും  അടയിന്തിര സാഹചര്യത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും അദ്ധേഹം പറഞ്ഞു.  തകര്‍ന്നു വീവുന്ന കെട്ടിടം പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചു കെട്ടിയാണ് സംരക്ഷിച്ചിരിക്കുന്നത്.  കെട്ടിടത്തിന് തറക്കലിടല്‍ നടത്തിയല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.  പൂതചിയ കെട്ടിടം പൂര്‍ത്തിയാകു്ന്നതു വരെ  നിലവിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണുള്ളത്. ടി.കെ. ഗോവിന്ദനോടൊപ്പം  കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരുമുണ്ടായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്