റോഡിൻ്റെ കുറേ ഭാഗം ടാർ ചെയ്ത് സഞ്ചാര യോഗ്യമാണെങ്കിലും എൺപതോളം ഡിഗ്രി ചരിവുള്ള അവസാനഭാഗം കോൺക്രീറ്റ് ചെയ്തതും, ബാക്കി 40ലേറെ കൽപ്പടവുകളുമാണുള്ളത്. പ്രസ്തുത ഭാഗങ്ങൾ കൊല്ലം തോറും വഴുക്കലുകൾ കൂടിക്കൊണ്ടിരിക്കുകയാണ്.
കാവിന്മൂല, വള്ളിയോട്ട്, തായംപൊയിൽ പ്രദേശങ്ങളിലുള്ളവരും, മറ്റു പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങൾക്കു വരുന്നവരും മയ്യിൽ വില്ലേജ് ഓഫീസ്സിലും കൊട്ടപ്പൊയിൽ, പെരുമാച്ചേരി ഭാഗങ്ങളിലേക്കും തിരിച്ചും പോയിവരുന്നതിന് സ്ഥിരമായി ഉപയോഗിച്ചുവരുന്ന ഒരെളുപ്പ വഴിയാണിത്.
ഇന്നത്തെ സാഹചര്യത്തിൽ അതുവഴി യാത്ര ചെയ്യുവാൻ പലരും ഭയപ്പെടുകയാണ്.
കോൺക്രീറ്റ് റോഡുമുതൽ ഒരരികിലും, കൽപ്പടവുകളിൽ നടുവിലുമായി കൈത്താങ്ങി സ്ഥാപിച്ചുകൊണ്ട് പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.സി.കൃഷ്ണൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ഗ്രാമ പഞ്ചായത്തിന് നിവേദനം സമർപ്പിച്ചിരിക്കുകയാണ്.

Post a Comment