മയ്യിൽ: കുത്തനെയുള്ള കയറ്റവും വഴുക്കലും മയ്യിൽ പാലച്ചാൽ റോഡിൽ കൈവരി വേണമെന്ന ആവശ്യം ശക്തമായി. ഇതിലൂടെയുള്ള കാൽ നടയാത്രക്കാർക്കാണ് വഴുതി വീണ് പരിക്കേൽക്കുന്നത്.
പാലച്ചാൽ റോഡിലെ കുന്നുകയറ്റത്തിൽ കോൺക്രീറ്റ് ചെയ്ത ഭാഗവും, തുടർന്നുള്ള കൽപ്പടവുകളും വഴുക്കലുള്ളതിനാൽ അ തീവ അപകടാവസ്ഥയിലാണുള്ളത്.
എൺപതോളം ഡിഗ്രി ചരിവുള്ള റോഡാണിത്. 40ലേറെ കൽപ്പടവുകളുമാണ് ഇവിടെ ഉള്ളത്.
കാവിന്മൂല, വള്ളിയോട്ട്, തായംപൊയിൽ പ്രദേശങ്ങളിലുള്ളവരും, മറ്റു പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങൾക്കു വരുന്നവരും മയ്യിൽ വില്ലേജ് ഓഫീസ്സിലും കൊട്ടപ്പൊയിൽ, പെരുമാച്ചേരി ഭാഗങ്ങളിലേക്കും തിരിച്ചും പോയിവരുന്നതിന് സ്ഥിരമായി ഉപയോഗിച്ചുവരുന്ന വഴിയാണിത്. കൈവരി സ്ഥാപിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി പ്രദേശത്തെ പി.സി. പുളിയാല കൃഷ്ണൻ്റെ നേതൃത്വത്തിൽ നാട്ടുകാർ മയ്യിൽ ഗ്രാമ പഞ്ചായത്തിൽ നിവേദനം നൽകി.

Post a Comment