മയ്യിൽ:തളിപ്പറമ്പ് ഡിവൈഎസ്പിയായി ടി.പി.സുമേഷ്ചുമതലയേൽക്കും. കണ്ണൂർ, കാസർഗോഡ് കോഴിക്കോട് ജില്ലകളിൽ എസ്.ഐ., ഡി.വൈ.എസ് .പി എന്നീ ചുമതലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സിഐയായി മയ്യിൽ പൊലീസ് സ്റ്റേഷനിലും സേവനമനുഷ്ടിച്ചിരുന്നു. നിരവധി കൊലപാതക കേസുകളും വധശ്രമകേസുകളും മോഷണകേസുകളും പോക്സോ കേസുകളും അന്വേഷിച്ച് മികച്ച ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശ്രദ്ധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ്. രണ്ട് തവണ ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണർ, മുഖ്യമന്തിയുടെ പൊലീസ് മെഡൽ,കേന്ദ്ര അഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ നിരവധി ഗുഡ്‌സർവസീസ് എൻട്രികളും നേടിയ ഇദ്ദേഹം നിയമ ബിരുദധാരി കൂടിയാണ്.നേരത്തെ തളിപ്പറമ്പ ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയ്യന്നൂർ സ്വദേശിയാണ്. ഭാര്യ: പി.പി.ഷിജിന. മക്കൾ: വിദ്യാർഥികളായ പി.പി.യദു കൃഷ്ണ, പി.പി.മുദുൽ കൃഷ്ണ.

Post a Comment