Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ എസ് എസ് പി യു കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് കൺവെൻഷൻ നടത്തി

കെ എസ് എസ് പി യു കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് കൺവെൻഷൻ നടത്തി

കുറ്റ്യാട്ടൂർ: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ യൂനിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ജില്ലാ കമ്മറ്റി അംഗം കെ വി യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. നവാഗതരായ പെൻഷൻ കാരെ മയ്യിൽ ബ്ലോക്ക് പ്രസിഡൻ്റ് സി.കെ. ജനാർദനൻ നമ്പ്യാർ സംഘടനയിലേക്ക് സ്വീകരിച്ചു. കോമേഴ്സിൽ പി.എച്ച് ഡി നേടിയ സുമ രഞ്ജിത്തിനെയും എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും യൂനിറ്റ് രക്ഷാധികാരി കെ.പത്മനാഭൻ മാസ്റ്റർ അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് മാരായ സി രാമകൃഷ്ണൻ മാസ്റ്റർ, കെ.പി. വിജയൻ നമ്പ്യാർ, വനിതാവേദി കൺവീനർ കെ വി രമാദേവി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. അനുമോദനം ഏറ്റുവാങ്ങിയവർ മറുഭാഷണം നടത്തി. യൂനിറ്റ് സിക്രട്ടറി കെ വി.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ജോ. സിക്രട്ടറി സി.ബാലഗോപാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്