നാറാത്ത്: പഞ്ചായത്തിലെ വിവിധ വായനശാലകളില്‍ ദേശാഭിമാനി പത്രം നിഷേധിച്ചതിനെതിരെ എല്‍.ഡി.എഫ്. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ബാജു കോറോത്ത്, പി. പവിത്രന്‍, ടി.സി. ഗോപാലകൃഷ്ണന്‍,എന്‍.അശോകന്‍, അരക്കന്‍ പുരുഷോത്തമന്‍, ടി.അശോകന്‍, പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment