Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പി ടി എച്ച് കൊളച്ചേരി മേഖല വാർഷിക ജനറൽ ബോഡിയും, ഖത്തർ ചാപ്റ്റർ ഫണ്ട് കൈമാറ്റവും നടത്തി

പി ടി എച്ച് കൊളച്ചേരി മേഖല വാർഷിക ജനറൽ ബോഡിയും, ഖത്തർ ചാപ്റ്റർ ഫണ്ട് കൈമാറ്റവും നടത്തി

കൊളച്ചേരി: പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല വാർഷിക ജനറൽബോഡിയും, പി ടി എച്ച് ഖത്തർ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങും സംഘടിപ്പിച്ചു. പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എച്ച് മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായിരുന്നു. പി ടി എച്ച് ഖത്തർ ചാപ്റ്റർ ചെയർമാൻ ദാവൂദ് തണ്ടപ്പുറം, കൺവീനർ ഷംസീർ കെ എം പി എന്നിവരിൽനിന്നും അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി ഫണ്ട് ഏറ്റുവാങ്ങി. പി ടി എച്ച് കൊളച്ചേരി മേഖല ജനറൽസെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി, ലത്തീഫ് എ പി, നൂറുദ്ദീൻ പുളിക്കൽ, ഇബ്രാഹിം നമ്പ്രം, ടി വി മുജീബ്, ഷഫീഖ് കുറ്റ്യാട്ടൂർ, ഫാസിൽ സിദ്ദീഖ്, മൊയ്തീൻ മയ്യിൽ, എം അബ്ദുൽ അസീസ്, സയ്യിദ് ആറ്റക്കോയ തങ്ങൾ പാട്ടയം, പി പി താജുദ്ദീൻ, എ അബ്ദുൽ ഖാദർ ചെറുവത്തല, കെ കെ എം ബഷീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പി ടി എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി വാർഷിക റിപ്പോർട്ടും, വരവ് - ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജോലിയാവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന ഓഫീസ് സെക്രട്ടറി മുനീബ് പാറാലിന് യാത്രയയപ്പ് നൽകി. അബ്ദുൽ ഖാദർ മൗലവി തരിയേരി പ്രാർത്ഥന നിർവഹിച്ചു. സെക്രട്ടറി മൻസൂർ പാമ്പുരുത്തി നന്ദി പറഞ്ഞു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്