Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പെരുമ്പുള്ളിക്കരി നവോദയാ വായനശാലക്ക് ഇനി പുതിയ കെട്ടിടം
പടം.9hari12 കുറ്റിയാട്ടൂര്‍ പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടം ചിത്രകാരന്‍ എബി എന്‍ ജോസഫ്, മുതിര്‍ന്ന പൗരന്‍മാരായ കെ. കേശവന്‍, എന്‍. നാരായണി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
 മയ്യില്‍:  നാല് പതിറ്റാണ്ടിലേറെയായി  നാടിന്റെ സാംസ്‌കാരിക മുഖമായ പെരുമ്പുള്ളിക്കരി നവോദയ പാതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഇനി നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. ചിത്രകാരന്‍ എബി എന്‍.ജോസഫ്, നാടിന്‍രെ മുതിര്‍ന്ന പൗരന്‍മാരായ കെ.കേശവന്‍, എന്‍. നാരായണി  എന്നിവര്‍ ചേര്‍ന്ന് അക്ഷര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.  വായനശാല പ്രസിഡന്റ് രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബിജു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മനാഭന്‍,കെ.രാജന്‍,  ഗ്രന്ഥശാല പ്രവര്‍ത്തകന്‍ എ.പ്രഭാകരന്‍, പി.വി.ഗംഗാധരന്‍,എന്‍.കെ.രാജു എന്നിവര്‍ സംസാരിച്ചു. വായനശാലക്കുള്ള ഫര്‍ണിച്ചറുകളുടെ  കെ. തമ്പാന്‍ കൈമാറി. വിവിധ മല്‍സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. തുടര്‍ന്ന് കരോക്കേ ഗാനമേളയും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്