മയ്യിൽ: സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ പ്രഥമ സെക്രട്ടറിയായി പത്തുവർഷക്കാലം പ്രവർത്തിച്ച പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന ഐ.വി. ദാസിനെ അനുസ്മരിച്ചുകൊണ്ട് വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം നടത്തി വന്ന വായന മാസാചരണം സമാപിച്ചു. വായനശാല പ്രവർത്തകൻ കെ. നാരായണൻ ദാസൻ മാസ്റ്റാരെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
പ്രസിഡണ്ട് വി.വി. ദേവദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടി.എൻ. ശ്രീജ, എം.വി.ഓമന എന്നിവരും സംസാരിച്ചു. സെക്രട്ടറി ഇ.പി.രാജൻ സ്വാഗതവും എം.മനോഹരൻ നന്ദിയും പറഞ്ഞു.

Post a Comment