കുറ്റ്യാട്ടൂർ : ഗ്രാമ പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കാരുണ്യ കരുതൽ പദ്ധതി വീട്ടിലേക്കൊരോട്ടോ പദ്ധതിയിൽ രണ്ടാമത്തെ റോഡിൻ്റെ കുറ്റിയടി പ്രസിഡൻ്റ് സി. നിജിലേഷ് പറമ്പൻ നിർവ്വഹിച്ചു. ചട്ടുകപ്പാറ തൊടിയിൽ വീട്ടിൽ വാസു ദേവി ഭമ്പതികൾക്കാണ് വാഹനം വീട്ടിലേക്ക് എത്തുന്ന വഴി നിർമിക്കുക.കുറ്റ്യാട്ടൂർ വെള്ളാനത്ത് ( വടുവൻകുളം ) കോരപ്രത്ത് ബാലകൃഷ്ണൻ വിലക്കെടുത്ത ഭൂമിയാണ് ഇതിൻ്റെ ഭാഗമായി വിട്ടു നല്കിയത്. അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം.വി സുശീല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള , ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ, പഞ്ചായത്തംഗങ്ങളായ എം ഇന്ദിര , ലതിക വി , കെ അച്ചുതൻ എന്നിവർ ഉൾപ്പെടെ നാട്ടുകാരും പങ്കെടുത്തു.

Post a Comment