മയ്യിൽ: മാതൃകാ ഗ്രാമസഭ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടത്തിയതായി പരാതി. മയ്യിൽ പഞ്ചായത്ത് 19ാം വാർഡ് മുല്ലക്കൊടിയിലെ ഗ്രാമ സഭ സി.ആർ.സി. വായനശാലയിൽ നടത്തുന്നതായാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ വായനശാലയുടെ അല്പം മാറിയുള്ള പാർട്ടി ഓഫീസിൽ നടത്തിയതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. നിരവധി പേർ സി.ആർ.സി യിൽ വന്ന് യോഗ നടപടി കാണാത്തതിൽ മടങ്ങിപ്പോയിരുന്നു.
സംഭവത്തിൽ യു.ഡി.എഫ്. മയ്യിൽ പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി. അബ്ദുൾ റഹിമാൻ, കണവീനർ പി.പി. സിദ്ധീഖ് എന്നിവർ പരാതി നൽകി. പങ്കാളിത്തം കുടിയ സാഹചര്യത്തിൽ സൗകര്യപ്രദമായ ഇടത്ത് യോഗം നടത്തി. മുല്ലക്കൊടിയിൽ നടന്ന ഗ്രാമസഭയിൽ പങ്കാളിത്തം കൂടിയ സാഹചര്യത്തിൽ കുട്ട്യപ്പ സ്മാരക ഹാളിലാണ് യോഗം നടത്തിയത്. ഇതിനു മുമ്പും സമാനമായ സാഹചര്യത്തിൽ അവിടെ യോഗം നടത്തിയിട്ടുണ്ട് . തുടർ ഗ്രാമസഭകൾ സൗകര്യപ്രദമായ ഇടത്ത് നടത്തുമെന്ന് ഉറപ്പ് നൽകി .
സി. സി. വിനോദ് കുമാർ
പ്രസിഡൻ്റ്,
മയ്യിൽ പഞ്ചായത്ത്

Post a Comment