ഇരിട്ടി: മുതിർന്ന സി പി എം നേതാവ് ബാണത്തും കണ്ടി ബി.കെ.കാദർ (77) അന്തരിച്ചു.
സി പി.എം മുൻ ഇരിട്ടി ഏരിയാ കമ്മിറ്റിയംഗമായിരുന്നു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കർഷക തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിലും ദീർഘകാലം ഇരിട്ടി മേഖലയിൽm പ്രവർത്തിച്ചിരുന്ന ബി.കെ.കാദർ മലയോര മേഖലയിൽ സി.പി.എമ്മിൻ്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനാണ്. സി പി എം ഇരിട്ടി എരിയ കമ്മിറ്റി രൂപീകരണ ഘട്ടം മുതൽ ഏരിയ കമ്മിറ്റിയംഗമായി നേതൃനിരയിൽ പ്രവർത്തിച്ച ബി.കെ.കാദർ പ്രായാധിക്യത്തെ തുടർന്ന് അഞ്ച് വർഷം മുൻപാണ് ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവായത്.
പയഞ്ചേരി വികാസ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം.
ഭാര്യ: ടി.കെ.സക്കീന
മക്കൾ: സീനത്ത് (ഇരിട്ടി കാർഷിക വികസന ബാങ്ക് ജീവനക്കാരി), മുനീറ, പരേതനായ അബ്ദുൾ ജലീൽ (ലത്തീഫ് മുൻ സിഐടിയു ഇരിട്ടി ടൗൺ ചുമട്ടുതൊഴിലാളി), മരുക്കൾ: ആയിഷ (ഉളിയിൽ), അബുബക്കർ (മാടത്തിൽ), അഷ്‌റഫ് (വിളക്കോട്)
ഖബറടക്കം: ഇന്ന് (ഞായറാഴ്ച്ച) വൈകിട്ട് 4 മണിക്ക് മാടത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment