മയ്യില്‍: പ്രദേശത്തെ ചരിത്രമുറങ്ങുന്ന ക്ഷേത്രങ്ങളിലെ ശിലകളിലെ കാവ്യഭാവനയെ കുറിച്ചും നാട്ടുവഴികളിലെ ചരിത്രതാളുകളെ കുറിച്ചുമറിയാനേറെയായിരുന്നു. ചരിത്രങ്ങളെ കുറിച്ച് വിവരിക്കാനെത്തിയ ചിത്രകാരന്‍ കെ.കെ.മാരാര്‍ക്കും ഒട്ടേറെയുണ്ടായിരുന്നു അവരോട് പറയാന്‍. ചെക്കിക്കുളം കൃഷ്ണപ്പിള്ള വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ പ്രാദേശിക ചരിത്രയാത്രയിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും പരിസരവും ചര്‍ച്ചക്കിടയായത്. സി.മുരലീധരന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ കെ.രവീന്ദ്രന്‍, ടി.കെ.പ്രശാന്തന്‍, വായനശാല സെക്രട്ടറി ടി.രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment