പന്ന്യങ്കണ്ടി: പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല വളണ്ടിയേഴ്സ് മീറ്റും, ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന ഓഫീസ് സെക്രട്ടറി മുനീബ് പാറാലിനുള്ള യാത്രയയപ്പ് സംഗമവും സംഘടിപ്പിച്ചു. കൊളച്ചേരി മേഖല വൈസ് പ്രസിഡണ്ട് എം അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം പി ടി എച്ച് മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി, സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി അനുമോദന പ്രസംഗം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ പി നസീർ, കെ സി പി ഫൗസിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ഫസീല, കെ സി ഫാസില, കെ എം സി സി ദുബായ് - കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫാസിൽ സിദ്ദീഖ്, പി ടി എച്ച് സെക്രട്ടറി മൻസൂർ പാമ്പുരുത്തി, യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ജാബിർ പാട്ടയം, കെ പി യൂസഫ്, ഷഹാന മുണ്ടേരി, ബഷീർ ടി പി സംസാരിച്ചു. ഉമ്മർ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.


Post a Comment