Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുട്ടികളുടെ കഴിവിനെ കണ്ടെത്തുകയാണ് ഒരു അധ്യാപകന്റെ മികവ്; ടി.കെ ഗോവിന്ദന്‍ മാസ്റ്റർ എം.എല്‍.എ

കുട്ടികളുടെ കഴിവിനെ കണ്ടെത്തുകയാണ് ഒരു അധ്യാപകന്റെ മികവ്; ടി.കെ ഗോവിന്ദന്‍ മാസ്റ്റർ എം.എല്‍.എ

കൊളച്ചേരി: കുട്ടികളുടെ കഴിവിനെ കണ്ടെത്തുകയാണ് ഒരു അധ്യാപകന്റെ മികവെന്ന് ടി.കെ ഗോവിന്ദന്‍ മാസ്റ്റർ എം.എല്‍.എ അഭിപ്രായപ്പെട്ടു 
കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയവരേയും, എൽ എസ് എസ്, യു എസ് എസ് ജേതാക്കളായ വിദ്യാര്‍ഥികളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വാസനകള്‍ കണ്ടെത്തി അതിനനുസരിച്ച് വളര്‍ത്തേണ്ടതുണ്ട്. ഏത് വഴിയിലൂടെയാണ് കുട്ടികള്‍ പോകേണ്ടത് എന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുകയും രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് അധ്യാപകര്‍ കുട്ടികളുടെ വഴികാട്ടിയാവണമെന്നും, ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ വലിയ മാറ്റം സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച ജില്ലയിലെ ഏക പൊതുവിദ്യാലയമെന്ന ഖ്യാതി നേടിയ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനുള്ള സ്പെഷ്യൽ ഉപഹാരവും ചടങ്ങിൽ എം എൽ എ സമ്മാനിച്ചു
 കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ മോഹനൻ മൂത്തേടത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ സി പി ഫൗസിയ, ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത് പി വി, കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ രാജേഷ് മാസ്റ്റർ, എം അബ്ദുൽ അസീസ്, കെഎം ശിവദാസൻ, കെ രാമകൃഷ്ണൻ മാസ്റ്റർ, കെ വി ശശീന്ദ്രൻ, ഇ പി ഗോപാലകൃഷ്ണൻ, പി കെ രഘുനാഥ് മാസ്റ്റർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വത്സൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് ഇ ജനേഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്