Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ ടി.ബി പോഷൺ അഭിയാൻ: ചികിത്സയ്‌ക്കൊപ്പം കരുതലും പോഷണവും.

മയ്യിലിൽ ടി.ബി പോഷൺ അഭിയാൻ: ചികിത്സയ്‌ക്കൊപ്പം കരുതലും പോഷണവും.

മയ്യിൽ: ടി.ബി രോഗികൾക്ക് ചികിത്സ മാത്രമല്ല, രോഗമുക്തിയിലേക്ക് ആത്മവിശ്വാസം പകരുന്ന പോഷകാഹാര പിന്തുണയും അനിവാര്യമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ടി.ബി പോഷൺ അഭിയാൻ പദ്ധതിയുടെ കിറ്റ് വിതരണം നടത്തി.

ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പരമേശൻ  ഉദ്ഘാടനം നിർവഹിച്ചു. മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുഷമ കിറ്റ് ഏറ്റുവാങ്ങി.

ചടങ്ങിൽ ഹെൽത്ത് സൂപ്പർവൈസർ ടെനിസൺ തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ സാകിർഹുസൈൻ പി.വി. എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരായ ജീവൻകുമാർ, പ്രദീപൻ, നിധിൻ എന്നിവരും പഞ്ചായത്ത് പ്രതിനിധികളും പരിപാടിക്ക് നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്