ജൂലൈ 1 മുതൽ ജൂൺ 30 വരെയുള്ള ലയൺസ് വർഷത്തിലെ സർവ്വീസ് വീക്കിന്റെ വിശപ്പ് രഹിത ഗ്രാമത്തിന്റെ ഭാഗമായി മയ്യിൽ പൊറോളത്തുള്ള നിർദ്ധന കുടുംബത്തിന് ഭക്ഷ്യകിറ്റും, സാമ്പത്തിക സഹായവും നൽകിയും, ലേഡീസ് ലയൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രീ മെട്രിക് വനിതാ ഹോസ്റ്റലിലെ അന്തേവാസികൾക്ക് ആർത്തവ ശുചിത്വ ബോധവത്കരണവും, സാനിട്ടറി നാപ്കിൻ വിതരണവും നടത്തി.
മയ്യിൽ ലയൺസ് ക്ലബ് സെക്രട്ടറി പി.കെ ശശി നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം യൂസുഫ് പാലക്കീൽ, എ.കെ രാജ്മോഹൻ, പി.കെ നാരായണൻ, പി.പി കൃഷ്ണൻ, എ.പി കരുണാകരൻ, ദീപിക നാരായണൻ,ശ്രീജ, ഷൈജ,ഉഷ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment