Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ കൃഷിയറിവ് ശിലപശാല - മണ്ണേ നമ്പി - 2 5 ന്

സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ കൃഷിയറിവ് ശിലപശാല - മണ്ണേ നമ്പി - 2 5 ന്

മയ്യിൽ: സമഗ്ര ശിക്ഷ പദ്ധതിയിലെ ഉൾച്ചേർന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കുള്ള കാർഷിക ശിൽപശാല 25 ന് നടത്തും. ഇരിക്കൂർ ബ്ളാക്ക് തല ഫെഡറേറ്റഡ് സമിതി (ബി.എൽ.എഫ്.ഒ), കൃഷി വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. രാവിലെ പത്തിന് ബിആർസി ഹാളിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. കൃഷി ഓഫീസർ കെ.സുരേഷ്‌കുമാർ കാർഷിക മേഖലയിലെ തൊഴിൽ സംരഭങ്ങളെ കുറിച്ച് ക്ളാസെടുക്കും. മുതിർന്ന കർഷകൻ കുന്നുമ്പുറത്ത് ലക്ഷ്മണൻ ഗ്രോ ബാഗ് പച്ചക്കറി കൃഷിയെ കുറിച്ച് അനുഭവം പങ്കുവെക്കും. ചടങ്ങിൽ എൻ്റെ മരം മേരി ലൈഫ് ജില്ലാതല പരിപാടിയിൽ വിജയികളായവർക്കുള്ള ഉപഹാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഇൻ ചാർജ്) കെ.കെ. രവീന്ദ്രൻ സമ്മാനിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്