നഗര മധ്യത്തില്‍ നോക്കു കുത്തിയായി സര്‍ക്കാര്‍ കെട്ടിടം: അപകട ഭീഷണിയില്‍ നാട്ടുകാര്‍
പടം. 10hari10 മയ്യില്‍ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം തകര്‍ന്നു വീഴുന്ന നിലയില്‍
മയ്യില്‍: മയ്യില്‍ നഗര മധ്യത്തില്‍ ആരും തിരിഞ്ഞു നോക്കാത്തതിനാല്‍ തകര്‍ന്നു വീഴാനൊരുങ്ങി സര്‍ക്കാര്‍ കെട്ടിടം. മയ്യില്‍ പഞ്ചായത്ത് ഓഫീസിനോട്് ചേര്‍ന്നുള്ള 15 സെന്റ് സ്ഥലവും കെട്ടിടവുമാണ് കാട് കയറിയും ഇഴജന്തുക്കളും തെരുവു പട്ടികളും താവളമാക്കി സൈ്വര്യജീവിതത്തിന് ഭിഷണിയായിട്ടുള്ളത്. അമ്പത് വര്‍ഷം പഴക്കമുള്ള കെട്ടിടവും സ്ഥലവും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. നേരത്തേ ദീര്‍ഘകാലം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തകര്‍ച്ചാ ഭീഷണിയെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം മയ്യില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റുകയായിരുന്നു. പഞ്ചായത്ത് ഓഫിസിലേക്ക് വരുന്നവര്‍ക്കും സമീപത്തായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിനും ഭീഷണിയായിരിക്കയാണിപ്പോഴിത്. മുള്ളന്‍പന്നികളും ഇവിടെ താവളമാക്കിയതോടെ സമീപത്തെ കര്‍ഷകര്‍ക്കും ദുരിതമായിരിക്കയാണ്.
പഞ്ചായത്തിന്‍രെ ആവശ്യവും തള്ളി
സ്ഥല പരിമിതിമൂലം പ്രയാസം നേരിടുന്ന മയ്യില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടത്തിനും സ്ഥലത്തിനും ബ്ലോക്ക് പഞ്ചായത്തില്‍ നിവേദനം നല്‍കിയിരുന്നുവെങ്കിലും ആവശ്യം തള്ളി മറുപടി വന്നതായാണറിയുന്നത്. ആര്‍ക്കും ഉപയോഗപ്രദമാകാതെ നഗര മധ്യത്തിലെ കെട്ടിടം നശിപ്പിക്കുന്നതിനെതിരെ ജനരോഷവുമുയരുകയാണ്. കെട്ടിത്തിന്‍രെ സമീപത്തായാണ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ മയ്യില്‍ ഓഫീസും പ്രവര്‍ത്തിക്കുന്നത്.
Post a Comment