മയ്യിൽ ലയൺസ് ക്ലബ്ബിന്റെ 2026 - 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും, കുടുംബ സംഗമവും മയ്യിൽ ആരുഢം ഓഡിറ്റോറിയത്തിൽ വച്ച് ക്ലബ് പ്രസിഡണ്ട് ലയൺ പി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്നു. ലയൺസ് ഇന്റർനാഷണൽ GAT ഏരിയാ ലീഡർ ലയൺ അഡ്വക്കേറ്റ് വമൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ലബ് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷാ വിജയികൾക്കുള്ള അനുമോദനവും, കലാപരിപാടികളും അരങ്ങേറി. ലയൺ പി.കെ നാരായണൻ,എ.കെ രാജ്മോഹൻ, ബാബു പണ്ണേരി, സുഭാഷ് കെ.വി, മനോമോഹനൻ വി.സി, രാധാകൃഷ്ണൻ ടി.വി, ശശി നമ്പ്യാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
സി.കെ പ്രേമരാജൻ (പ്രസിഡന്റ്), ശശി നമ്പ്യാർ പി.കെ (സെക്രട്ടറി), പി.പി കൃഷ്ണൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.

Post a Comment