മയ്യില്‍ ടൗണില്‍ ആറ് പതിറ്റാണ്ട് അന്നമൂട്ടിയ ഭാസ്‌കരേട്ടന്റെ ഹോട്ടല്‍ ഇനിയില്ല
പടം. 17hari60 മയ്യില്‍ ടൗണിലെ ആദ്യ കാല ഹോട്ടലുകളിലൊന്നായ ബൈജൂസില്‍ ഭാസ്‌കരനും ഭാര്യ പി.പി. ജാനകിയും ചോറു വിളമ്പുന്നു.
മയ്യില്‍: നാട്ടു വിശേഷങ്ങളും കുടുംബത്തിലെ സുഖാന്വേഷണവും നടത്തി ചോറും ചായയും വിളമ്പി മനം നിറക്കാന്‍ മയ്യിലിലിനി ഭാസ്‌കരേട്ടനുണ്ടാകില്ല. ഉടമസ്ഥന്‍ കെട്ടിടം കൈമാറിയതോടെയാണ് ആറ് പതിറ്റാണ്ടോളം അന്നമൂട്ടിയ കൈകള്‍ വിശ്രമത്തിലേക്ക് നീങ്ങാനുറച്ചത്. ടൗണിലെ ആദ്യകാല ഹോട്ടലുകളായ ഉല്ലാസ് റസ്‌റ്റോറന്റ്, കൈലസ് എന്നിവ നേരത്തെ നിര്‍ത്തിയിരുന്നു. ഊണിന് ഒരു രൂപയും ചായക്കും കടിക്കുമായി ഇരുപത് പൈസയുമായാണ് ഇവിടെ വില്‍പ്പന നടന്നിരുന്നത്. മയ്യില്‍ ഗവ. ഹൈസ്‌കൂള്‍ വന്നതോടെയാണ് ഹോട്ടല്‍ വ്യാപാരം ഇവിടെ തുടങ്ങിയിരുന്നത്. അന്നും ഇന്നും വിറകടുപ്പില്‍ ഭക്ഷണം തയ്യാറാക്കുന്ന പതിവാണിവിടെ. നിരവധി തൊഴിലാളികള്‍ ഉണ്ടായിരുന്ന ഹോട്ടലില്‍ ഇപ്പോള്‍ ഭാസ്‌കരനെ കൂടാതെ ഭാര്യ പി.പി.ജാനകിയും മാത്രമാണ് പാചകം ചെയ്യാനും വിളമ്പാനുമുള്ളത്. വീട്ടിലെന്ന പോലെ ഭക്ഷണം കഴിക്കാമെന്നതിനാല്‍ നിരവധി പേരാണ് സ്ഥിരമായി എത്താറുള്ളതെന്ന് ഇരുവരും പറയുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം കാശിപ്പോഴില്ലെന്ന് പറയുന്നവരോടും പുഞ്ചിരിയോടെ യാത്രയാക്കുന്ന സ്വഭാവമാണിവര്‍ക്ക്. കാലം മാറിയതോടെ ഭക്ഷണ രീതികളിലും മാറ്റം വന്നെങ്കിലും ഇവിടെ തയ്യാറാക്കുന്ന നാടന്‍ ഭക്ഷണത്തിന് പ്രിയമൊട്ടും കുറഞ്ഞിരുന്നില്ലെന്നാണ് ഉച്ചഭക്ഷണത്തിന് സ്ഥിരമായെത്തുന്ന ലെക്‌സസ് ബസ് കണ്ടക്ടര്‍ ശ്രീജിത് പറയുന്നത്. ആദ്യകാലങ്ങളില്‍ സിനിമാ ടാക്കീസില്‍ നിന്നിറങ്ങി വരുന്നവരും യാത്രക്കാരും മറ്റുമായിരുന്നു ഇവിടെ ഭക്ഷണം കഴിക്കാനെത്തിയിരുവന്നരിലേറെയും. കെട്ടിടത്തിന്റെ ഉമസ്ഥനായിരുന്ന കെ.കരുണാകരന്‍ കെട്ടിടം വില്‍പ്പന നടത്തിയതോടെയാണ് 15ാം വസ്സില്‍ തുടങ്ങിയഹോട്ടല്‍ വ്യാപാരം ഉപേക്ഷിക്കാന്‍ വേളത്തെ പി.പി. ഭാസ്‌കരനും ഭാര്യ ജാനകിയും തയ്യാറായത്.
Post a Comment