മയ്യിൽ : മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് അര പവൻ്റെ രണ്ട്സ്വർണ വളകൾ കാണാതായതായി പരാതി. ചേലേരി മുണ്ടേരിക്കടവിലെ കണ്ടത്തിൽ ഹൗസിൽ രാജനും അനിതയും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നതെന്നാണ് മകൻ കെ. ലിഗേഷ് മയ്യിൽ പോലിസിൽ നൽകിയ പരാതിയിലുള്ളത് . രാജൻ്റെ അമ്മ അരിങ്ങളയൻ ചിങ്കാരം മരിച്ച തിൻ്റെ നാല്പതാം മരണാനന്തര ചടങ്ങുകൾ നടന്നതിനു പിന്നാലെയാണ് വളകൾ നഷ്ടപെട്ടത് തിരിച്ചറിഞ്ഞത്. ലിഗേഷും ഭാര്യ നീതു, സഹോദരങ്ങളായ ലിബിനേഷ്,അഖിലേഷ്, അക്ഷയ് എന്നിവരും താമസിക്കുന്ന വീടാണിത് . മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment