Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ക്ഷീര സംഘം സെക്രട്ടറിക്കു നേരെ അതിക്രമം: മുന്‍ സംഘം പ്രസിഡന്റിനെ മയ്യിൽ പോലീസ് അറസ്റ്റു ചെയ്തു

ക്ഷീര സംഘം സെക്രട്ടറിക്കു നേരെ അതിക്രമം: മുന്‍ സംഘം പ്രസിഡന്റിനെ മയ്യിൽ പോലീസ് അറസ്റ്റു ചെയ്തു

മയ്യില്‍: ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറിയെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ മുന്‍ സംഘം പ്രസിഡന്റിനെ അറസ്റ്റു ചെയ്തു. കുറ്റിയാട്ടൂര്‍ പാവന്നൂര്‍ മെട്ട ക്ഷീരോല്‍പ്പാദക സഹകരണ സംഘം മുന്‍ പ്രസിഡന്റ് ഉത്തമന്‍ വേലിക്കാത്തിനെയാണ് മയ്യില്‍ പോലീസ് എസ്.ഐ.കെ.രഞ്ജിത്ത്  അറസ്റ്റ് ചെയ്തത്. സംഘം സെക്രട്ടറി പാവന്നൂര്‍മെട്ടയിലെ സി. ഉമ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഏപ്രില്‍ ആറിന് വൈകീട്ടാണ് സംഭവം. മുന്‍ വൈരാഗ്യമുള്ളവരില്‍ നിന്ന് സംഘത്തിലേക്ക് പാല്‍ എടുക്കുന്നുവെന്നതിനാണ്  ഉമയെ തടഞ്ഞു വെച്ച്  ചീത്തവിളിക്കുകയും ഭഷിണിപ്പെടുത്തി ഔദ്യാഗിക കൃത്യം തടസ്സപ്പെടുത്തുകയും ചെയ്തത് എന്നാണ് പരാതി. സംഭവത്തില ഉത്തമന്‍ വേലിക്കാത്തിനെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.ഉത്തമൻ്റെ അംഗത്വവും ക്ഷീരവകുപ്പ് റദ്ധാക്കിയിരുന്നു.

0/Post a Comment/Comments