കൊളച്ചേരി: സമഗ്രശിക്ഷ കേരളം സംഘടിപ്പിച്ച 'എന്റെ മരം' ഡയറി കുറിപ്പ് മത്സരത്തിൽ കണ്ണൂർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം പള്ളിപ്പമ്പ് ഗവഃ എൽ.പി. സ്കൂൾ വിദ്യാർത്ഥി നൗറ മറിയം എന്ന വിദ്യാർഥിനിയെ പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് സി എം മുസ്തഫ ഹാജി, ജനറൽ സിക്രട്ടറി കോടിപ്പോയിൽ മുസ്തഫ, ട്രഷറർ മൊയ്തീൻ ഹാജി, ഖത്തീബ് അബ്ദു റഷീ റഷീദ് ബാഖവി, സദർ മുഅല്ലിം അബ്ദുറസാഖ് ലഥീഫി തുടങ്ങി കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് നൗറമറിയം.
മികച്ച പരിസ്ഥിതി ബോധവും സർഗ്ഗാത്മക കഴിവുകളും പ്രകടിപ്പിച്ച നൗറയ്ക്ക്, മഹല്ല് ഭാരവാഹികൾ ഉപഹാരം കൈമാറി. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നൗറയുടെ ഡയറി കുറിപ്പുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ നൗറയുടെ നേട്ടം നാടിനാകെ അഭിമാനമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Post a Comment