മയ്യിലില്‍ സമഗ്ര ഔഷധ സസ്യ കൃഷിക്ക് തുടക്കമായി
പടം. 16hari12 മയ്യില്‍ മേഖലയില്‍ നടപ്പിലാക്കുന്നി സമഗ്ര ഔഷധ സസ്യ കൃഷിയുടെ നടീല്‍ ഉദ്ഘാടനം ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ. നിര്‍വഹിക്കുന്നു.
മയ്യില്‍: മലബാറിലെ കര്‍ഷകരുടെ കൂട്ടായ്മയില്‍ മയ്യില്‍ മേഖലയില്‍ സമഗ്ര ഔഷധ സസ്യ കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടീല്‍ ഉല്‍സവം നടത്തി. ഇടൂഴി ഇല്ലം ആയുര്‍വ്വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലബാര്‍ ഔഷധ സസ് യ കര്‍ഷക സംഘം, എന്നിവ ചേര്‍ന്ന് ദേശീയ ഔഷധ സസ്യ ബോര്‍ഡ് സതേണ്‍ റീജ്യണല്‍ സെന്ററുമായി ചേര്‍ന്നാമ് പരിപാടി. നടീല്‍ ഉല്‍സവം ഔഷധ സസ്യ കര്‍ഷകന്‍ മാകന്തേരി മജുവിന്റെ കൃഷിയിടത്തില്‍ തളപ്പറമ്പ് എം.എല്‍.എ. ടി.കെ. ഗോവിന്ദന്‍ നിര്‍വഹിച്ചു. ഇടൂഴി ഫൗണ്ടേഷന്‍ മാനാജിങ്ങ് ട്രസ്റ്റി #ാേ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഔഷധ സസ്യ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍ നിര്‍വഹിച്ചു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. എ. സുജനപാല്‍ മുഖ്യാതിതിയായി. ഡോ. ഇടൂഴി ഉമേഷ് നമ്പൂതിരി പദ്ധതി വിശദീകരിച്ചു. ഉല്‍പ്പന്ന് വിതരണത്തിന്റെ ഉദ്ഘാടനം കെ.സുരേഷ് ബാബു നിര്‍വഹിച്ചു. കെ.കെ.രാമചന്ദ്രന്‍,വി.ഒ. പ്രഭാകരന്‍, വി.വി.ബാലകൃഷ്ണന്‍, എ.പി.ഹരിതന്‍,കെ.ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment