Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പ്രിയദർശിനി കെഎസ്ആർടിസി സൗജന്യ യാത്ര ക്ക് മയ്യിലിൽ സ്വീകരണം

പ്രിയദർശിനി കെഎസ്ആർടിസി സൗജന്യ യാത്ര ക്ക് മയ്യിലിൽ സ്വീകരണം

മയ്യിൽ: സർക്കാർ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസ്സിൽ സ്ത്രീ ശാക്തികരണവുമായി ബന്ധപ്പെട്ട് ഉള്ള സൗജന്യ യാത്രയ്ക്ക് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മയ്യിൽ ബസ്റ്റാൻഡിൽ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും മധുരവും വിതരണവും നടത്തി.

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. എച്ച്. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ പരിപാടി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ നാസർ കോറളായി, അജയൻ കെ ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചാപ്പാടി വിഷ്ണു സി.വി. ഫാത്തിമ യു.പി. പ്രസാദ് കെ ബ്ലോക്ക് മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഫി കോറളായി,സെക്രട്ടറി ബാലകൃഷ്ണൻ A. k.മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ സി രമണി ടീച്ചർ മഹിളാ കോൺഗ്രസ്മണ്ഡലം പ്രസിഡണ്ട് ലീലാവതി, വിനീത, ലളിത ടീച്ചർ, കെ എസ് എസ് പി എ നേതാവ് കെ പി ചന്ദ്രൻ മാസ്റ്റർ, മമ്മു കോറളായി, പ്രേമരാജൻ പുത്തലത്ത്, പ്രേമൻ ഒറപ്പടി തുടങ്ങിയവർ നേതൃത്വം നൽകി

0/Post a Comment/Comments