എം.കെ. ഹരിദാസന്‍
മയ്യില്‍: ജൂണ്‍ മാസം തീരാറായെങ്കിലും നെല്‍ക്കൃഷിക്ക് ആവശ്യത്തിന് വെള്ളമില്ലാതെ ഒന്നാം വിളക്ക് വിച്ചെറിഞ്ഞ കര്‍ഷകര്‍ കണ്ണീരിലായി. എന്നാല്‍ മലപ്പട്ടം അടുവാപ്പുറം പാടശേഖര സമിതിയിലെ കര്‍ഷകര്‍ക്ക് കൃഷി ജീവനാണ്. അകലെയുള്ള കുളത്തില്‍ നിന്ന് മൂന്നു മോട്ടാറുകളില്‍ വെള്ളം പമ്പ് ചെയ്ത് വയലിലെത്തിച്ച് ഞാറ് പറിച്ചു നടാന്‍ കര്‍ഷകരും ടില്ലറുകളും കൂട്ടത്തോടെ വയലിലെത്തി. മലപ്പട്ടം പഞ്ചായത്തിലെ തരിശ് നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിന്‍രെ ഭാഗമായാണിത്.
പ്രസിഡന്റ് പി.പി.ലക്ഷ്മണന്‍ ഞാറ് പറിച്ചു നടീല്‍ ഉദ്ഘാടനം നടത്തി. മലപ്പട്ടം കൃഷിഭവന്‍, പഞ്ചായത്ത്, വായനശാല എന്നിവ നേതൃത്വം നല്‍കി. കൃഷി ഓഫീസര്‍ വി.വി.അജീഷ്, അസിസ്റ്റന്റ് എല്‍.എം. മധുസൂദനന്‍, പാടശേഖര സമിതി പ്രസിഡന്റ് വി.വി. തമ്പാന്‍, ഇ. ചന്ദ്രന്‍, എം.എം. സജീത്ത്, കെ.വി.യ മിനി, പി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.a


Post a Comment