Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ യോഗക്ഷേമസഭ യുവജനവിഭാഗം മയ്യിൽ ഉപസഭ സെൻസസ് സെൽഫ് എന്യൂമെറേഷൻ ക്യാമ്പ് 28 ന്സംഘടിപ്പിക്കുo

മയ്യിൽ യോഗക്ഷേമസഭ യുവജനവിഭാഗം മയ്യിൽ ഉപസഭ സെൻസസ് സെൽഫ് എന്യൂമെറേഷൻ ക്യാമ്പ് 28 ന്സംഘടിപ്പിക്കുo

മയ്യിൽ: രാജ്യത്തിന്റെ ജനസംഖ്യ, സാമൂഹിക-സാമ്പത്തിക സ്ഥിതി, ജീവിത സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്ന ദേശീയ കണക്കെടുപ്പാണ് സെൻസസ് 2027. രാജ്യത്തിന്റെ വികസനത്തിനും ക്ഷേമപദ്ധതികൾ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനും ഈ വിവരങ്ങൾ നിർണായകമാണ്.

ജൂലൈ 1 മുതൽ സെൻസസ് വിവരശേഖരണത്തിനായി ഉദ്യോഗസ്ഥർ ഓരോ വീടുകളിലും എത്തിച്ചേരുന്നതാണ്. അതിനുമുമ്പായി, സ്വന്തം കുടുംബത്തിന്റെ വിവരങ്ങൾ ഔദ്യോഗിക സെൻസസ് പോർട്ടലിലൂടെ സ്വയം രേഖപ്പെടുത്താനുള്ള അവസരമാണ് സെൽഫ് എന്യൂമറേഷൻ (Self-Enumeration). ഇതിലൂടെ കൂടുതൽ കൃത്യതയോടെ വിവരങ്ങൾ നൽകാനും, വിവരശേഖരണ പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ സെൻസസ് ഉദ്യോഗസ്ഥരെ സഹായിക്കാനും സാധിക്കും.

യോഗക്ഷേമസഭ യുവജനവിഭാഗം മയ്യിൽ ഉപസഭ സംഘടിപ്പിക്കുന്ന സെൻസസ് സെൽഫ് എന്യൂമെറേഷൻ ക്യാമ്പിൽ എത്തി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നിങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം . 28 ന് ഇടൂഴി മെഡിക്കൽ ലാബിലാണ് ക്യാമ്പ്

0/Post a Comment/Comments