മയ്യിൽ: നേരിയ ചാറ്റൽ മഴയിൽ വീട്ടിൽ നിന്ന് സ്‌കൂട്ടർ സ്റ്റാർട്ടാക്കി പതുക്കെ പുറത്തേക്കിറങ്ങിയതായിരുന്നു മാണിയൂർ ചെറുവത്തല മെട്ടയിലെ സി.കെ. അഷ്‌റഫ് . അല്പം മുന്നോട്ട് പോയപ്പോഴാണ് അഷ്റഫിന് സ്‌കൂട്ടറിൻ്റെ മുൻഭാഗത്തെ ലഗേജ് ബോക്സിൽ ഒരാൾ കൂടി യാത്ര ചെയ്യാനുണ്ടോ എന്ന സംശയം തോന്നിയത് . മൂപ്പർ വണ്ടി നിർത്തി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഇഷ്ടൻ പെരുമ്പാമ്പിൻ്റെ കുഞാണെന്നറിഞ്ഞത്. നല്ല ഉറക്കത്തിലായിരുന്ന മൂപ്പറെ ഒരു വടിയെടുത്ത് തട്ടിയപ്പോൾ ഇനി യാത്രക്കില്ല എന്ന ഭാവത്തോടെ ഇറങ്ങി പോകുകയും ചെയ്തു.

Post a Comment