മയ്യില്‍: ക്ഷേത്ര ക്കുളത്തില്‍ കാല്‍വഴുതി വീണ പതിനാലുകാരിക്ക് രക്ഷകനായ റിതിന്‍ രാജിനെ പഴശ്ശി ഇ.കെ. നായനാര്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം ,റെഡ്സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് എന്നിവ ചേര്‍ന്ന് ആദരിച്ചു. കഴിഞ്ഞ മാസമാണ് മാവിലായി ചേനാരത്ത് അമ്പലക്കുളത്തില്‍ മുങ്ങി താഴ്ന്ന കൂട്ടുകാരിയായറിഷിക രജിലിനെയാണ് റിതിന്‍രാജും കൂട്ടുകാരനും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നത്. മ്യില്‍ പഴശ്ശിയിലെ റിതിന്‍രാജ് അഴധിക്കാലത്ത് കീഴറയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു. കുറ്റിയാട്ടൂര്‍ പഞ്ചായത്തംഗം ഇ.കെ. ഷീബ ഉല്‍ഘാടനം ചെയ്തു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍ അനുമോദിച്ചു. പി.പി. രവീന്ദ്രന്‍, വായനശാല വനിതാവേദി സെക്രട്ടറി കെ.കെ. ഉഷ,എ. വിനോദ്കുമാര്‍, പി.വി.ലക്ഷ്മണന്‍, കെ.പി. ദീപ എന്നിവര്‍ സംസാരിച്ചു.
Post a Comment