ചെക്കിക്കുളം: കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം എസ്. എസ്. എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. സാഹിത്യകാരൻ ജിനേഷ് കുമാർ എരമം പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ചെക്കിക്കുളം രാധാകൃഷ്ണാ എ.യു.പി സ്കൂൾ പ്രഥമാധ്യാപിക പി വി സജിന, സി മുരളീധരൻ,ടി. രത്നാകരൻ, പി പ്രശാന്തൻഎന്നിവർ സംസാരിച്ചു.

Post a Comment