Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കണ്ടക്കൈ സ്വദേശിക്ക് ഭാരത് സേവക് സമാജ് ബഹുമതി

മയ്യിൽ കണ്ടക്കൈ സ്വദേശിക്ക് ഭാരത് സേവക് സമാജ് ബഹുമതി

മയ്യിൽ കണ്ടക്കൈ സ്വദേശിയും സിനിമാ സീരിയൽ നടനുമായ അശോകൻ വി വി ക്ക് ഭാരത് സേവക് സമാജ് ബഹുമതി. കലാരംഗത്തും ചാരിറ്റി മേഖലയിലുമുള്ള ഹൃദ്യമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വി വി അശോകന് ഭാരത് സേവക് സമാജ് ബഹുമതി നൽകി ആദരിച്ചത്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മോണോ ആക്ട് സബ്ജില്ലിൽ രണ്ടാം സ്ഥാനം നേടുകയും തുടർന്ന് നാടകം, മിമിക്രി എന്നിവയിൽ നാട്ടിലെ നിറസാന്നിധ്യവും ആയിരുന്നു അശോക്. മയ്യിൽ പഞ്ചായത്ത് ഗ്രാമോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടി. ഒട്ടനവധി മിമിക്രി ട്രൂപ്പുകളിൽ സ്റ്റേജ് പരിപാടി അവതരിപ്പിച്ചതിനു ശേഷം കുറേ വർഷം പ്രവാസ ജീവിതം. ദുബായിലെ ഒരു റേഡിയോയിൽ മിമിക്രി അവതരിപ്പിച്ച് പ്രവാസികളുടെ പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ 12 വർഷമായി നാട്ടിൽ തന്നെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതിനിടയിൽ മലയാള സിനിമയിലും ഏഷ്യാനെറ്റ്, കേരള വിഷൻ, സൺ ഡയറക്റ്റ് തുടങ്ങിയ ടെലിവിഷൻ ചാനലുകളിലെ സീരിയലുകളിലും ചെറിയ വേഷങ്ങൾ അഭിനയിച്ചുകൊണ്ട് തൻ്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. കണ്ണൂർ സംഘകല അവതരിപ്പിച്ചു വരുന്ന മൾട്ടി വിഷ്വൽ വിൽ കലാമേളയിൽ സ്ക്രീനിലും സ്റ്റേജിലും നിറസാന്നിധ്യമാണ് അശോക്.

സ്കൂൾതലത്തിൽ ഒ കെ കുറ്റിക്കോലിന്റെ സംവിധാനത്തിൽ നാടകങ്ങളിൽ അഭിനയിച്ചു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്ഷണപ്രകാരം ചാരിറ്റി പ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ് അശോക്. തൻ്റെ സ്വന്തം യൂട്യൂബ് ചാനലിൽ സമൂഹത്തിന് മാതൃകയായി നല്ല സന്ദേശങ്ങൾ അടങ്ങിയ റീൽസ് ചെയ്തുകൊണ്ടിരിക്കുന്നു. ഒപ്പം തന്നെ നാട്ടിലെ റീൽസ് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു. ഓരോരോ റീലിലും പുതിയ ആൾക്കാരെ ഉൾപ്പെടുത്തി കൊണ്ടാണ് അശോക് റീൽസ് ചെയ്യുന്നത്. സ: ഗൗരീശങ്കർ എന്ന മലയാള സിനിമയിൽ SI ക്ലീറ്റസ് എന്ന ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ടുണ്ട്.

ഭാര്യ സരിത വീട്ടമ്മയാണ്. ഡിഗ്രി വിദ്യാർഥി അശ്വിൻ സി എം, പ്ലസ് ടു വിദ്യാർത്ഥി അഭിൻ സി എം എന്നിവരാണ് മക്കൾ.

0/Post a Comment/Comments