മയ്യിൽ:അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ മയ്യിൽ എ. എൽ. പി. സ്കൂളുമായി സഹകരിച്ച് ജില്ലാ തല ചിത്ര രചന മത്സരം സംഘടിപ്പിച്ചു. മയ്യിൽ എ. എൽ. പി. സ്കൂളിൽ നടന്ന പരിപാടി ഡോ. ബി. ഉണ്ണി ഉത്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സി. സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൽ ഇ.കെ.സുനിഷ്,ഫയർ & റസ്ക്യു ഓഫീസർ എം. വി. അബ്‌ദുള്ള, പവർ ക്രിക്കറ്റ് മെമ്പർ ഷൈജു ടി. പി,ഒളിമ്പിക് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം കെ. രാജേഷ് എന്നിവർ സംസാരിച്ചു. എൽ. പി വിഭാഗത്തിൽ മയ്യിൽ എൽ. പി സ്കൂളിലെ ശ്വേണി എം ഒന്നാസ്ഥാനവും പഴശ്ശി എ.എൽ. പി .സ്കൂളിലെ സാറ.സി.പി രണ്ടാസ്ഥാനവും മയ്യിൽ എൽ. പി യിലെ മെഹൽ മൂന്നാം സ്ഥാനവും നേടി. യു. പി വിഭാഗം മത്സരത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കിഷൻ ദേവ് ഓണംസ്ഥാനവും, തലശ്ശേരി സഞ്ചോസ് മെട്രോ പൊളിറ്റൻ സ്കൂളിലെ വേദ് തിർത്ഥ് രണ്ടാംസ്ഥാനവും പയ്യാമ്പലം ഉറുസിലിൽ സീനിയർ സെക്കണ്ടറി സ്കൂളിലെ ആമ്‌ന ഫൈസൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മാങ്ങാട് പറമ്പ് കെ. വി. കെ. എൻ ലെ ദർശന. എ. കെ. ഒന്നാം സ്ഥാനം നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മയ്യിൽ ഐ.എം. എൻ.എസ്. ജി. എച്ച്. എസ്. എസ്. ലെ അദ്വൈത് യു ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് റിസോഴ്സൺ എ. സന്തോഷ് മാസ്റ്റർ വിഷയാവതരണം നടത്തി. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി , യു നവനീത് എന്നിവർ സംസാരിച്ചു

Post a Comment