Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അറിവിൻ്റെ ഷൂട്ടൗട്ട് : എടക്കാട് ബ്ളോക്ക് തല ക്വിസ് നടത്തി

അറിവിൻ്റെ ഷൂട്ടൗട്ട് : എടക്കാട് ബ്ളോക്ക് തല ക്വിസ് നടത്തി

മയ്യിൽ: എടക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വായനോത്സവം 2026 ൻ്റെ ഭാഗമായി അറിവിൻ്റെ ഷൂട്ടൗട്ട് പഞ്ചായത്ത് തല ക്വിസ് സംഘടിപ്പിച്ചു

കൊളച്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടിവി ഷമീമ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെസിപി ഫൗസിയ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. വത്സൻ മുഖ്യപ്രഭാഷണം നടത്തി.

സ്ഥിരം സമിതി ചെയർമാൻമാരായ പി ഫൗസിയ, റഹ് മത്ത് ആശംസ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെപി നസീർ സ്വാഗതവും ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ.പി പ്രമോദ് നന്ദിയും പറഞ്ഞു.

വിജയികൾ

ഒന്നാംസ്ഥാനം

വിദ്യാർഭിവർദ്ധിനി വായനശാല - കരിങ്കൽകുഴി

രണ്ടാം സ്ഥാനം

പ്രഭാത് വായനശാല

വളവിൽ ചേലേരി

മൂന്നാം സ്ഥാനം

മുഹമ്മദ് അബ്ദുൾ റഹ്‌മാൻ വായനശാല

ചേലേരി മുക്ക്

0/Post a Comment/Comments