മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ മയ്യിൽ ബ്ലോക്ക് തല കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.കെ. ജനാർദ്ദനൻ നമ്പ്യാരുടെ അധ്യക്ഷതയിൽ മയ്യിൽ പെൻഷൻ ഭവനിൽ നടന്ന ചടങ്ങ് സംസ്ഥാന സിക്രട്ടറി ഇ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സിക്രട്ടറി കെ.എം. ബാലചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാകമ്മറ്റി അംഗം കെ വി. യശോദ ടീച്ചർ, മുൻ ബ്ലോക്ക് പ്രസിഡൻറ് കെ.പത്മനാഭൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. സംസ്ഥാന സിക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ മുകുന്ദൻ , മുപ്പത്തിനാലാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബാബുരാജ് മലപ്പട്ടം (കവിത), കെ.രാജൻ, കുറ്റ്യാട്ടൂർ (ലേഖനം) എന്നിവരെ ബ്ലോക്ക് രക്ഷാധികാരി അനുമോദിച്ചു അനുമോദനം ഏറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ബ്ലോക്ക് സിക്രട്ടറി സി.പത്മനാഭൻ സ്വാഗതവും വൈസ് പ്രസിഡൻറ് സി.രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment