- അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്കു സമീപം കുഴിച്ചിട്ട നിലയിലായിരുന്നു മൊബൈല്‍ ഫോണും പവര്‍ ബാങ്കും ഇയര്‍ ഫോണും
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്കു സമീപം കുഴിച്ചിട്ട നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. ജയില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെടുത്തത്.
മൊബൈല്‍ ഫോണും പവര്‍ ബാങ്കും ഇയര്‍ ഫോണുമാണ് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ജയില്‍ ജോയിന്റ് സൂപ്രണ്ട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. നേരത്തെയും നിരവധി തവണ കണ്ണൂരില്‍ നിന്ന് ഫോണ്‍ പിടികൂടിയിട്ടുണ്ട്.

Post a Comment