Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കോൺഗ്രസ് നേതാവ് സി. ബാലകൃഷ്ണൻ മാസ്റ്റർ ചരമവാർഷികം ആചരിച്ചു

കോൺഗ്രസ് നേതാവ് സി. ബാലകൃഷ്ണൻ മാസ്റ്റർ ചരമവാർഷികം ആചരിച്ചു

 


കൊളച്ചേരി : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, അധ്യാപകൻ, മികച്ച സഹകാരി .ദേശീയ അധ്യാപക അവാർഡ് ജേതാവ് , കെ.എ.പി.ടി യൂണിയൻ ജില്ലാ പ്രസിഡണ്ട് എന്നീ എന്നീ നിലകളിലും തളിപ്പറമ്പ് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്ന നിലയിലും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന  സി ബാലകൃഷ്ണൻ മാസ്റ്ററുടെ എട്ടാം ചരമവാർഷികം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.  കമ്പിൽ എം എൻ ചേലേരി സ്മാരക മന്ദിരത്തിൽഡിസിസി ജനറൽ സെക്രട്ടറി കെ .എം . ശിവദാസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. പി .ശശിധരൻ അധ്യക്ഷത വഹിച്ചു.  മുതിർന്ന കോൺഗ്രസ് നേതാവ് വി .പത്മനാഭൻ മാസ്റ്റർ പി .കെ . പ്രഭാകരൻ മാസ്റ്റർ, പി.കെ . രഘുനാഥൻ, കൈപ്പയിൽ അബ്ദുള്ള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വത്സൻ തമ്പാൻ മലപ്പട്ടം ബാലകൃഷ്ണൻ മയ്യിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി. പി .സുമേഷ് സ്വാഗതവും ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി. പ്രേമാനന്ദൻ ചടങ്ങിന് നന്ദിയും പറഞ്ഞു മണ്ഡലം ബ്ലോക്ക് ബൂത്ത് തല നേതാക്കന്മാർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി

0/Post a Comment/Comments