മയ്യിൽ: പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി വഒളിയോട്ട് ജയകേരള വായനശാല സംഘടിപ്പിച്ച ഔഷധസസ്യ പ്രദർശനവും വിതരണവും മുതിർന്ന വായനശാലാ പ്രവർത്തകൻ കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് വി. വി.ദേവദാസൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ താലൂക്ക് കൗൺസിലർ ടി. എൻ. ശ്രീജ, വനിതാവേദിപ്രവർത്തക കെ.വി.ഗീത എന്നിവർ സംസാരിച്ചു സെക്രട്ടറി ഇ.പി. രാജൻ സ്വാഗതവും വി.വി. അജീന്ദ്രൻ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ശുചീകരണം, പരിസ്ഥിതി ക്വിസ്, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു.

Post a Comment