മയ്യില്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ പാതാള ഈല്‍ മല്‍സ്യങ്ങളെ കൂട്ടത്തോടെ കണ്ടെത്തി. മയ്യില്‍ തായംപൊയിലിലെ പിലാക്കല്‍ ധനേഷിന്റെ പുതുതായി നിര്‍മിക്കുന്ന വീട്ടിലെ കിണറിലെ ചെളി നീക്കുന്നതിനിടെയാണ് ഭൂഗര്‍ഭ ജല സ്രോതസുകളില്‍ മാത്രം ജീവിക്കുന്ന പാതാള ഈല്‍ മല്‍സ്യങ്ങളുടെ കൂട്ടത്തെ കണ്ടത്. രക്തമിക്കസ് ജനുസ്സില്‍പെട്ട ഈല്‍ മല്‍സ്യത്തിന് ഇരുണ്ട ചുകപ്പു നിറമാണ്. ഇരുട്ട് നിറഞ്ഞ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന ഈ മല്‍സ്യങ്ങള്‍ക്ക് കാഴ്ച ശക്തിയില്ല. ഭൂഗര്‍ഭ ജലത്തിലെ സൂക്ഷ്മ ജിവികളാണ് ഇവയുടെ ആഹാരം. വെട്ടുകല്ല് നിറഞ്ഞ ഭൂഗര്‍ഭ നീര്‍ച്ചാലുകളില്‍ താമസിക്കുന്ന ഇവ ഉറവച്ചാലുകളിലൂടെയാകാം കിണറിലെത്തിയതെന്നാണ് സംശയിക്കുന്നത്.

Post a Comment