കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനക്കളരിയുടെ സമാപന പരിപാടിയായ "വർണ്ണക്കൂടാരം 2.0" E.M.S മന്ദിരത്തിൽ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് M.C. വിനതയുടെ അധ്യക്ഷതയിൽ മുൻ വാർഡ് മെമ്പറും നവകേരള വായനശാല വയോജനവേദിയുടെ സെക്രട്ടറിയുമായ കെ.ഗോവിന്ദൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക പ്രവർത്തകനായ വിനോദ് വേശാല വർണ്ണകൂടാരം 2.0 പരിപാടിക്ക് നേതൃത്വം നൽകി. വായനശാല സെക്രട്ടറി കെ.കെ.ഷിജു വായനക്കളരി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ.സജീവ് കുമാർ ആശംസയും ജോയിന്റ് സെക്രട്ടറി കെ. കെ പ്രസന്ന സ്വാഗതവും പറഞ്ഞു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും സമാപന ചടങ്ങിൽ നടത്തി. പ്രസ്തുത പരിപാടിക്ക് ലൈബ്രേറിയൻ കെ. രമ്യ നന്ദി അറിയിച്ചു.

Post a Comment