Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തായം പൊയിലിൽ പരിസ്ഥിതി വാരാചരണം തുടങ്ങി

തായം പൊയിലിൽ പരിസ്ഥിതി വാരാചരണം തുടങ്ങി

മയ്യിൽ : മൈ ഭാരത് കണ്ണൂരും തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, തായംപൊയിൽ എഎൽപി സ്കൂൾ എന്നിവയുടെ സഹകരണത്തോടെയാണ് വാരാചരണം. പരിസ്ഥിതി സെമിനാറിൽ പരിസ്ഥിതി പാഠങ്ങൾ, അറിഞ്ഞതിനുമപ്പുറം എന്ന വിഷയം അവതരിപ്പിച്ച് എ സുഹദ ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ടത്തിലെ ജന്തുവൈവിധ്യങ്ങൾ എന്ന വിഷയം കെ അഭിരാഗ് അവതരിപ്പിച്ചു. കെ വി പ്രിയജ അധ്യക്ഷയായി. സി വി ഹരീഷ് കുമാർ, കെ കെ റിഷ്ന എന്നിവർ സംസാരിച്ചു.


വി പി സിന്ധു പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി പി സതീഷ് കുമാർ പരിസ്ഥിതിദിന സന്ദേശം നൽകി. പോസ്റ്റർ രചന മത്സരം, സ്മൃതി വൃക്ഷം, പൂന്തോട്ടമൊരുക്കൽ, പരിസ്ഥിതി ക്വിസ് തുടങ്ങിയവയും നടന്നു.

മൈ ഭാരത് കണ്ണൂരും സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും മയ്യിൽ ഗവ. ഹയർസെക്കൻ്ററി സ്‌കൂൾ എൻഎസ്എസ് യൂണിറ്റും സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ എ സുഹദ വിഷയാവതരണം നടത്തുന്നു

0/Post a Comment/Comments