മയ്യിൽ: സിപി എം കണ്ടക്കൈ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കെ കെ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ സുകന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിപി വത്സലൻ അധ്യക്ഷനായി. എൻ കെ രാജൻ സംസാരിച്ചു. എ പി മോഹനൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കുടുംബാംഗങ്ങൾ നൽകിയ ഐ ആർ പി സി സാമ്പത്തിക സഹായം സുകന്യ ടീച്ചർ ഏറ്റുവാങ്ങി.

Post a Comment