കുറ്റ്യാട്ടൂർ : ഗ്രാമ പഞ്ചായത്ത് ഭൗമ സൂചിക പദവി ലഭിച്ച കുറ്റ്യാട്ടൂർ മാവിൻ്റെ വിപണനവും മാമ്പഴത്തിനെ ലോക വിപണി കീഴടക്കുവാനും ലക്ഷ്യം വച്ച് കൊണ്ട് കർഷകരുടെ പ്രത്യേക ഗ്രാമസഭ കുറ്റ്യാട്ടൂർ ബേങ്ക് ഹാളിൽ നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ സുലേഖ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷതയും സെക്രട്ടറി പി. എം ബിന്ദു സ്വാഗതവും പറഞ്ഞു. വൈസ് പ്രസിഡൻ്റ് എം.വി സുശീല , ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി സൗമിനി ടീച്ചർ, കൃഷി ഓഫീസർ എ.കെ സുരേഷ് ബാബു , പഞ്ചായത്തംഗം കെ അച്ചുതൻ എന്നിവർ സംസാരിച്ചു.

Post a Comment