കണ്ണൂർ: പയ്യാമ്പലത്ത് ഇന്നലെ തിരയിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു സ്വദേശി സന്തോഷ് കുമാർ (20) ആണ് മരിച്ചത്.
മറൈൻ എൻഫോഴ്‌സ്‌മെൻ്റ, കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് ഡ്രോണിയർ വിമാനം എന്നിവ സംയുക്തമായി തിരച്ചിൽ നടത്തി വരികയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അഡ്വ. ടി ഒ മോഹനൻ എംഎൽഎ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
വേലിയേറ്റസമയത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരിൽ ഒരാളെ രക്ഷിച്ചുവെങ്കിലും സന്തോഷ് കുമാറിനെ കാണാതാവുകയായിരുന്നു.
തുടർന്ന് രാത്രി വൈകും വരെ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ മറൈൻ എൻഫോഴ്സ്മെൻ്റും കോസ്റ്റൽ പൊലിസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്ന് രാവിലെ മത്സ്യതൊഴിലാളികൾ കടലിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കോസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു.

Post a Comment