Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പുസ്തക വിതരണം സംഘടിപ്പിച്ചു

പുസ്തക വിതരണം സംഘടിപ്പിച്ചു

കട്ടോളി: വായന പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ ഭഗവതിലാസം A.L.P. സ്കൂളിലെ കുട്ടികൾക്ക് പുസ്തക വിതരണം നടത്തി.

വായനശാല പ്രസിഡണ്ട് M.C. വിനതയുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്.

ചടങ്ങിൽ വായനശാല ജോയിൻ സെക്രട്ടറി കെ.കെ. പ്രസന്ന, ലൈബ്രേറിയൻ K. രമ്യ തുടങ്ങിയവർ സംസാരിച്ചു.

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അധ്യാപകരും വായനശാല ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

0/Post a Comment/Comments