Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബജറ്റ് 'സ്വകാര്യവൽക്കരണത്തെ പുൽകുന്നു'; കെ കെ രാഗേഷ്‌

ബജറ്റ് 'സ്വകാര്യവൽക്കരണത്തെ പുൽകുന്നു'; കെ കെ രാഗേഷ്‌

കണ്ണൂർ : പരിപൂർണമായും സ്വകാര്യവൽക്കരണത്തെ പുൽകുന്ന ബജറ്റാണ് മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ചതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു. റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍, മിഷന്‍ സമുദ്ര, കേരള മാരിടൈം പോളിസി, ഭൂപരിഷ്കരണം 2.0, സതേണ്‍ കേരള ഇക്കണോമിക് കോറിഡോർ, ഹെല്‍ത്ത് ആൻഡ്‌ ലൈഫ് സയന്‍സ് സിറ്റി മുതലായ ബജറ്റിലെ പ്രഖ്യാപനങ്ങൾ സ്വകാര്യമൂലധനത്തിന്റെ താൽപര്യത്തിലാണെന്ന്‌ വ്യക്തമാണ്.
ആസൂത്രണ ബോർഡിനെ പുനഃസംഘടിപ്പിച്ച്‌ അതിനെ ഒരു തിങ്ക് ടാങ്കാക്കി മാറ്റും എന്നാണ് പ്രഖ്യാപനം. നെഹ്‌റൂവിയൻ വികസന സങ്കൽപത്തിന്റെ ആണിക്കല്ലായിരുന്ന ആസൂത്രണ പ്രക്രിയയെ കയ്യൊഴിഞ്ഞ്‌ ആസൂത്രണ കമ്മീഷന് പൂട്ടിട്ടത് മോദി സർക്കാരായിരുന്നു. പകരം നീതി ആയോഗ് എന്ന തിങ്ക് ടാങ്കിനെ കൊണ്ടുവന്നു. നീതി ആയോഗിനെ ഉപയോഗിച്ചാണ് ഉദാരവൽക്കരണ നടപടികൾ കേന്ദ്രസർക്കാർ രൂക്ഷമാക്കിയത്‌. അതേവഴിയാണ് കേരളത്തിൽ വിഡി സതീശനും സ്വീകരിക്കുന്നത്. ആസൂത്രണ ബോർഡ് നിലവിലുള്ള ഏക സംസ്ഥാനമായ കേരളത്തിൽ അതിനെ തകർക്കുന്ന നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി, സ്വയം വിശേഷിപ്പിക്കുന്നത് നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് ആണെന്നതാണ് വിരോധാഭാസം.
ബജറ്റിൽ പദ്ധതിവിഹിതം 15 % വെട്ടിച്ചുരുക്കിയിരിക്കുന്നത് ഈ സർക്കാർ ആസൂത്രണപ്രക്രിയയെ എങ്ങനെ കാണുന്നു എന്നതിന്റെ നേർചിത്രമാണ്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ 1533 കോടി വെട്ടിച്ചുരുക്കിയ പട്ടികജാതി വിഭാഗങ്ങൾക്കുള്ള സബ് പ്ലാൻ ഇനത്തിൽ 628 കോടിയും പട്ടികവർഗ വിഭാഗങ്ങൾക്ക് 153 കോടിയും പൊതുജന ആരോഗ്യത്തിന് 424 കോടിയുമാണ് കുറവു വരുത്തിയത്. പൊതു വിദ്യാഭ്യാസത്തിൽ 200 കോടിയും ഗ്രാമീണ വ്യവസായ മേഖലയിൽ 100 കോടിയും വെട്ടി. മത്സ്യമേഖലയിൽ 38 കോടിയും പരമ്പരാഗത വ്യവസായത്തിലെ തൊഴിലാളികൾക്കുള്ള ഇൻസെന്റീവ് ഇനത്തിൽ 7 കോടിയും ആണ് ഇതിനുപുറമെ വെട്ടിക്കുറവു വരുത്തിയത്.
 കിഫ്ബി ബാധ്യതയെ പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ വെക്കുമെന്ന 
തീരുമാനം മുൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിഡി സതീശൻ സ്വീകരിച്ച നിലപാടിന്റെ തുടർച്ചയാണ്. കിഫ്‌ബിക്കെതിരെ സംഘപരിവാർ സംഘടനയുടെ വക്കാലത്തുമായി കോടതിയിൽ പോയത് ഇപ്പോഴത്തെ യുഡിഎഫ് എംഎൽഎയായിരുന്നു. കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്ര സർക്കാരിന്റെ ധനകാര്യ നയങ്ങൾക്കെതിരെ ഒരുവരി വിമർശനം പോലും ബജറ്റിലില്ലാത്തതിന്റെ രാഷ്ട്രീയവും മറ്റൊന്നല്ലെന്ന്‌ കെ കെ രാഗേഷ്‌ പറഞ്ഞു.

0/Post a Comment/Comments