ദേവതാരുവുന്റെ പഠനം മുടങ്ങില്ല: ഭിന്നശേഷി സൗഹൃദ ഭവനം ഇന്ന് കൈമാറും
പടം.27hari61 ദേവതാരുവിന്റെ ഭിന്നശേഷി സൗഹൃദ ഭവനം
സ്ലഗ് 27-04 2026ലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത
മയ്യില്‍:ഭിന്നശേഷി സൗഹൃദ ഭവനം സ്വപ്‌നത്തില്‍ മാത്രം കണ്ടിരുന്ന ദേവദാരുവിനും അമ്മ രജനിക്കും ഇനി സന്തേഷിക്കാം.ഇവര്‍ക്കായി അനൂരൂപവത്കരിച്ച ഭിന്നശേഷി സൗഹൃദ ഭവനം ശനിയാഴ്ത് രാവിലെ പത്തിന് മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാര്‍ കൈമാറും. സെറി
ബ്രല്‍ പാള്‍സിയോടെ ജനിച്ച നിരന്തോട് അരയിടത്തുചിറക്കെ ഇവരുടെ പ്രയാസങ്ങളെ കുറിച്ച് ഏപ്രില്‍ 27-ന് മാതൃഭൂമി നല്‍കിയ ദേവതാരുവിന് പഠിക്കണം, അമ്മയ്ക്ക് തണലാകാന്‍ എന്ന വാര്‍ത്തയെ തുടര്‍ന്നാണ് സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ പദ്ധതി തയ്യാറാക്കിയത്. പഠനം മുടങ്ങാതിരിക്കാന്‍ വീട്ടിലും വിദ്യാലയത്തിലും കൂട്ടിരിക്കുന്ന രജനിക്ക് മകന്‍ വളര്‍ന്നതോടെ കടുത്ത പ്രയാസങ്ങളായിരുന്നു. ദേവതാരുവിന്റെ പഠന വഴി മുടങ്ങാതിരിക്കാന്‍ എന്നും ഒപ്പം കൂടിയ നിര്‍ധന കുടുംബത്തിലെ രജനിക്ക് ജോലിക്ക് പോകാനും പറ്റാതാവുകയായിരുന്നു. നിലവില്‍ കൂട്ടു കുടംബത്തില്‍ കഴിയുകയാണിവര്‍.ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്‍പതാം തരത്തില്‍പഠിക്കുന്ന ദേവതാരുവിന് ചക്രകസേര ഉപയോഗിച്ച് പുതുതായി നിര്‍മിച്ച ഭിന്നശേഷി സൗഹൃദ ശുചിമുറിയിലേക്ക ഇനി സ്വന്തമായി പാകാനാകും. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി., ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഐശ്വര്യ ബസ് സര്‍വീസ്, ഐ.എന്‍.ബി. ബൈക്‌സ്, മയ്യില്‍ മുദ്ര അലൂമിനിയം, മറ്റു അഭ്യൂദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
Post a Comment