Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് സമ്മേളനവും അനുമോദനവും

വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് സമ്മേളനവും അനുമോദനവും

 


മയ്യിൽ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് സമ്മേളനവും അനുമോദനവും മയ്യിൽ ഏരിയ കമ്മിറ്റി ഹാളിൽ നടന്നു.ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി സി വിൽസൺ പരിപാടി ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ അനുമോദനം നിർവഹിച്ചു. മയ്യിൽ യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരി അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗം എസ് രാജേഷ്, മയ്യിൽ ഏരിയ പ്രസിഡൻ്റ് പി ഉല്ലാസൻ, എം എം ഗിരീശൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു വേളം സ്വാഗതവും യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി കെ വിജയൻ നന്ദിയും പ്രകാശിപ്പിച്ചു.

എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികളായ സമിതി അംഗങ്ങളുടെ മക്കളെയും ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ വ്യാപാരി വ്യവസായി മയ്യിൽ യൂണിറ്റ് ടീം അംഗങ്ങളെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.

കണ്ടക്കൈ റോഡിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാനും സ്കൂളുകൾ വഴിയുള്ള സ്റ്റേഷനറി സാധനങ്ങളുടെ വിൽപന നിർത്താനും അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


സമ്മേളനത്തിൽ 14 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ബാബു പണ്ണേരി, സെക്രട്ടറി: ബിജു വേളം, ട്രഷറർ: റഫീഖ് മലപ്പട്ടം.

0/Post a Comment/Comments